menu
വിദേശത്ത് എം.ബി.ബി.എസ്. പഠനം സൗജന്യ സെമിനാർ ജൂലൈ 8ന് ആലുവയിൽ
വിദേശത്ത് എം.ബി.ബി.എസ്. പഠനം   സൗജന്യ സെമിനാർ ജൂലൈ 8ന് ആലുവയിൽ
0
261
views
കൊച്ചി : വിദേശ മെഡിക്കൽ സർവകലാശാലകളിൽ എം ബി ബി എസ് പഠനം ആഗ്രഹിക്കുന്നവർക്ക് കേരള വകഫ് ബോർഡ്‌ മുൻ ചെയർമാൻ പാണക്കാട് സെയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായിട്ടുള്ള വിദേശ സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളായ ഇനിഷ്യറ്റീവ് ഫോർ ലോണിങ് മെഡിക്കൽ (ILM) വിദേശ മെഡിക്കൽ സർവകലാശാലകളിൽ എം ബി ബി എസ് പഠന അവസരങ്ങൾ പരിചയപ്പെടുത്തുന്ന സൗജന്യ സെമിനാർ ജൂലൈ 8 ന് ആലുവ രാവിലെ 10 ന് ഫ്ലോറ ചരിഷ്മ റസിഡൻസിൽ വച്ച് സംഘടിപ്പിക്കുന്നു.

ഇന്ത്യയിൽ നിന്നടക്കം പ്രശസ്തരായ മെഡിക്കൽ ഫാക്കൽറ്റികൾ ഉള്ള ലോക പ്രശസ്ത സർവകാശലയായ കിർഗിസ്ഥാനിലെ  അലാത്തോ ഇൻസ്റ്റർനാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി, വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്നുസീനയുടെ നാമധേയത്തിലുള്ള ഉസ്ബെക്കിസ്ഥാനിലെ  ബുഖാര സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ മികച്ച റാങ്കിംഗിലുള്ള സർവകലാശാലയാണ്. ഇംഗ്ലീഷ് ഭാഷയിൽ പഠനം, (W.H.O,MCI)- അംഗീകൃതം, (NEXT, USMLE) റെക്കഗ്‌നൈസ്ഡ്‌ യൂണിവേഴ്സിറ്റി, അഞ്ചു വർഷത്തെ കോഴ്സ് ,മിതമായ കോഴ്സ് ഫീസ്, മതനിഷ്ഠ പുലർത്താനുള്ള സൗകര്യം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ, മലയാളി വാർഡൻമാരുടെ സേവനം, സ്ത്രീ സൗഹൃദവും സുരക്ഷിതവുമായ രാജ്യം തുടങ്ങിയവയാണ് ഈ സർവകലാശാലയുടെ സവിശേഷതകൾ. മറ്റു പല രാജ്യങ്ങളിലും മെഡിക്കൽ പഠനം പൂർത്തിയാക്കാൻ ആറുവർഷം വേണ്ടി വരുമ്പോൾ ഇന്ത്യയിലെ പോലെ അഞ്ചു വർഷം കൊണ്ട് കോഴ്സ് പൂർത്തീകരിക്കാൻ സാധിക്കും. 

സെമിനാറിലെ മുഖ്യാതിഥികൾ അലാത്തോ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഡീൻ “ഒസ്മാനൊലീവ് കൊഡൈബർഗൻ”, ഫാക്കൽറ്റി ഓഫ് മെഡിസിൻ “മിർസ മസൂർ അലി” എന്നിവർ ആണ്. യൂണിവേഴ്സിറ്റി പ്രതിനിധികളുമായി കുട്ടികൾക്ക് നേരിട്ട് സംവദിക്കാനുള്ള സുവർണാവസരമാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ സൗജന്യ സെമിനാറിലൂടെ ലഭിക്കുന്നത്. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 7034860777, 9961190981 എന്നീ നമ്പറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations