menu
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ നടന്നു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ നടന്നു
308
views
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സിനിമാതാരം ഫർഹാൻ ഫാസിൽ നിർവഹിച്ചു.

ജീവിതത്തിലെ ഏറ്റവും സുന്ദരകമായ കാലഘട്ടമാണ് സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം അതിൽ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. ഫാ.ചാൾസ് കപ്യാരിമലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  എഴുത്തുകാരനും നോവലിസ്റ്റുമായ വി.ജി തമ്പി മുഖ്യപ്രഭാഷണം നടത്തി. വായനയുടെ ഒരു ലോകം സർഗാത്മകമാകണമെന്നും, വായനയുടെ ഒരു ലോകത്തിൽ നിന്ന് മാത്രമേ ഭാവാത്മകമായ അനുഭവം അനുവാചകരിലേക്ക് നിവേശിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. ഈ അധ്യായന വർഷം സ്കൂളിലെ വിവിധ ക്ലാസുകളിൽ നിന്നും, തെരഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിനും,സ്പോർട്സ് ലീഡേഴ്സിനും പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവരെ ചടങ്ങിൽ ആദരിച്ചു. മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ  മധു നീലകണ്ഠൻ കുട്ടികളെ ആദരിച്ചു.സമ്മേളനാന്തരം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ ബാബു ജോസഫ്, സ്റ്റാഫ് സെക്രട്ടറിമാരായ  രമേഷ് കെ കെ,മൃദുല ബ്രിജേഷ് എന്നിവർ നേതൃത്വം നൽകി

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations