മാർട്ടിൻ മേക്കമാലി.
ഇടമലയാർ ഗവ. ട്രൈബൽ സ്കൂളിൽ നടന്ന ചടങ്ങ് കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, വാർഡ് മെമ്പർ രേഖ രാജു, തോമസ് ആന്റണി, റീജ ആർ ഡി, ആനന്ദ് പി നായർ, രാജേഷ് കുമാർ, ശരണ്യ രാജൻ, ലക്ഷ്മി പ്രകാശ്, ആൽബിൻ ജോർജ്, ശാരിക രാജു, അമൽ രാജ് എന്നിവർ പങ്കെടുത്തു.വീടുകളിൽ പാമ്പ് വരാതെയുള്ള മുൻ കരുതലുകളും, പാമ്പ് കടിച്ചാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ എന്നിവ സ്കൂൾ വിദ്യാർത്ഥികളുമായി മാർട്ടിൻ പങ്കുവെച്ചു.പാമ്പുകളോടുള്ള പേടി കുറയ്ക്കുവാൻ വേണ്ടിയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ബോധവൽക്കരണം സംഘടിപ്പിക്കുന്നതെന്ന് മാർട്ടിൻ പറഞ്ഞു.
വിദ്യാർത്ഥികൾക്കുവേണ്ടി മാർട്ടിന്റെ മാജിക് ഷോയും അരങ്ങേറി. എറണാകുളം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് പാമ്പ് ബോധവൽക്കരണ ക്ലാസ്സും, മാജിക് ഷോയും നടത്തുവാൻ മുന്നിട്ടിറങ്ങുമെന്ന് മാർട്ടിൻ പറഞ്ഞു
Comments
0 comment