
കഴിഞ്ഞ 18ന് പുലർച്ചെ മൂന്നരയോടെ ഒന്നാംമൈലിലാണ് സംഭവം. അടുക്കള വാതിലിൻ്റെ കുറ്റി തുറന്ന് അകത്ത് മോഷണം നടത്തുകയായിരുന്നു. ഉണർന്ന് ബഹളം വച്ച വീട്ടമ്മയുടെ വായ് പൊത്തി പിടിച്ച് മുറിയിൽ ഉണ്ടായിരുന്ന 3200 രൂപ കവർച്ച നടത്തി പ്രതികടന്ന് കളഞ്ഞു.സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് നെല്ലിക്കുഴിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടത്തുനിന്നും പോലീസ് സാഹസികമായാണ് പിടികൂടിയത്.
കുറുപ്പുംപടി കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസും പെരുമ്പാവൂർ കോടനാട് പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളും 2023 ൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സംഘം ചേർന്ന് ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും ഇന്നോവ കാറും കവർന്ന കേസും നിലവിലുണ്ട്. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ റെജി മോൻ , എ എസ്ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, എ.ടി ജിൻസ്, കെ എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments
0 comment