വീട്ടമ്മയെ ബലാൽസംഘം ചെയ്ത കേസിൽ പ്രതി പിടിയിൽ. കിഴകൊമ്പ് ഇടയാർ അനോക്കൂട്ടത്തിൽ വീട്ടിൽ സിബിൻ (28) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടംബ സമേതം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഘം ചെയ്യുകയായിരുന്നു
പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ആക്രമിക്കുകയും. മൊബെൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും, ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണവും വാങ്ങിച്ചെടുക്കുകയും ചെയ്തു.ഇൻസ്പെക്ടർ വിൻസൻ്റ് ജോസഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments
0 comment