menu
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്രവേശനോത്സവം നടന്നു
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്രവേശനോത്സവം നടന്നു
1
359
views
മുവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്രവേശനോത്സവം നടന്നു കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസം ഫലപ്രദമായി നടപ്പാക്കിയതിലൂടെ സാമൂഹ്യപുരോഗതി നേടിയവരാണ് മലയാളികൾ എന്നദ്ദേഹം പറഞ്ഞു. ഒരു ധീര സ്വപ്നം എന്ന കവിതയുടെ ഈരടികൾ പാടിയാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.

സ്ക്കൂൾ പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് സൂര്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രവേശനോത്സവഗാനത്തിൻ്റെ നൃത്താവിഷ്കാരത്തോടെയാണ് യോഗം ആരംഭിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. അവന്തിക ജെ. കരിവെള്ളൂർ മുരളിയുടെ ഞാൻ സ്ത്രീ എന്ന കവിത ആലപിച്ചു. 

സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി, ഹെഡ്മിസ്ട്രസ് ജിമോൾ കെ. ജോർജ്ജ്, പ്രൻസിപ്പൽ ബിജുകുമാർ, അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം. എന്നിവർ സംസാരിച്ചു. 

സ്കൂളിൻ്റെ ഉപഹാരം മാനേജർ കമാൻഡർ സി. കെ. ഷാജി കരിവെള്ളൂർ മുരളിയ്ക്ക് സമ്മാനിച്ചു. സ്കൂൾ വിദ്യാർത്ഥിനികളും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിജയികളുമായ ബോട്ടിൽ ആർട്ട് കലാകാരികൾ പുണ്യ രമേഷ്, പൂജ രമേഷ് എന്നിവർ തീർത്ത കരിവെള്ളൂർ മുരളിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. 

സി. ഡി. എസ്. പദ്ധതിയായ സ്നേഹിതയുടെ ടൈം ടേബിൾ പ്രകാശനം മഴുവന്നൂർ പഞ്ചായത്ത് സി. ഡി. എസ്. ചെയർപേഴ്സൺ സിമി ബാബുവിൽ നിന്നും ജീമോൾ കെ. ജോർജ്ജ് ഏറ്റുവാങ്ങി നിർവ്വഹിച്ചു. 

കരിവെള്ളൂർ മുരളി രചിച്ച  നാടകക്കാരൻ എന്ന നിലയിൽ എൻ്റെ ജീവിതം

എന്ന ഗ്രന്ഥം ലൈബ്രറികൾക്ക് കൈമാറി. നെല്ലാട് ലൈബ്രറിയ്ക്കു വേണ്ടി

സെക്രട്ടറി വിനോദ് ,

പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയ്ക്ക് വേണ്ടി സെക്രട്ടറി  ഷാജു .ടി.ആർ.,മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയ്ക്കു വേണ്ടി ജോ.സെക്രട്ടറി ശ്രീ.മനോജ് കെ.വി. എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

നൃത്താവിഷ്ക്കാരം ചിട്ടപ്പെടുത്തിയ അപർണ വിജേഷ്, കവിത ചൊല്ലിയ അവന്തിക ജെ., ബോട്ടിൽ ആർട്ട് കലാകാരികളായ പുണ്യ രമേഷ്, പൂജ രമേഷ് എന്നിവർക്കുള്ള ഉപഹാരങ്ങൾ കരിവെള്ളൂർ മുരളി സമ്മാനിച്ചു. 

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഹസൻ കോട്ടേപ്പറമ്പിൽ നിർമ്മിച്ച ആർച്ച് ഏവരുടേയും ശ്രദ്ധ

 പിടിച്ചുപറ്റി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations