menu
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണകുമ്മാട്ടിയെത്തി.
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണകുമ്മാട്ടിയെത്തി.
2
340
views
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണകുമ്മാട്ടിയെത്തി. കേരള ഫോക്-ലോർ അക്കാദമിയും സ്ക്കൂളിലെ ഫോക്-ലോർ ക്ലബ്ബും ചേർന്നാണ് കുമ്മാട്ടി സംഘടിപ്പിച്ചത്. രാവിലെ പത്തര മണിയോടെ കുട്ടികളോടൊപ്പം ആടിയും പാടിയും ക്ലാസ് മുറികളെ വീട്ടകങ്ങളാക്കി കുമ്മാട്ടി നിറഞ്ഞാടി. ഫോക്‌-ലോർ ക്ലബ്ബിലെ കുട്ടികൾ കുമ്മാട്ടി വേഷത്തിൽ സംഘത്തോടൊപ്പം ചേർന്നത് കൗതുകമായി. പൊയ്മുഖങ്ങളണിഞ്ഞ്, പുല്ലുചുറ്റി, വില്ലുകൊട്ടി വീടുകയറുന്ന കുമ്മാട്ടികള്‍ ദോഷങ്ങളെ നീക്കി ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം.

സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി കുമ്മാട്ടി വേഷങ്ങൾക്ക് ഓണപ്പുടവയും ദക്ഷിണയും നൽകിയതോടെ അവതരണത്തിന് ആരംഭമായി. കുമ്മാട്ടിയെക്കുറിച്ച് പി. ടി. എ. പ്രസിഡന്റ് മോഹൻദാസ് എസ്. സംസാരിച്ചു. കുമ്മാട്ടി കലാകാരന്മാർക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ് സ്വാഗതം ആശംസിച്ചു. സ്കൂൾ അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം. കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. തൃശൂർ സ്വദേശിയും 2010 ലെ ഫോക്-ലോർ അക്കാദമി അവാർഡ് ജേതാവുമായ കെ. ജി. സുകുമാരനും സംഘവുമാണ് കുമ്മാട്ടി അവതരിപ്പിച്ചത്. 

ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന മലയാള ശ്രീമാൻ, മലയാളി മങ്ക മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പൂക്കള മത്സര ജേതാക്കൾക്കുള്ള ഫലകങ്ങളും തുടർന്ന് നടന്ന യോഗത്തിൽ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബിജു കുമാർ കൃതജ്ഞത പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations