
പുതിയ തലമുറയുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഗോവ ഗവർണർ അഡ്വ.പി. എസ്. ശ്രീധരൻപിള്ളബാല്യകാല വായനാനുഭവങ്ങളാണ് തന്നെ പുസ്തക വായനയുടെ ലോകത്തേക്ക് അര നൂറ്റാണ്ട് മുമ്പ് ആകർഷിച്ചതെന്ന് ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള. അഭിഭാഷകൻ , ഗ്രന്ഥകാരൻ എന്നീ നിലകളിൽ ഉള്ള അനുഭവങ്ങളെ കുറിച്ച് വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് സംവാദ സദസ്സിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ലോകം എങ്ങോട്ട് പോകുന്നു എന്നതിൻ്റെ ഗതിവിഗതികൾ മനസ്സിലാക്കി ഉയർന്നു ചിന്തിച്ചത് കൊണ്ടാണ് പായിപ്ര രാധാകൃഷ്ണന് സൗഗ്രന്ഥികം എന്ന ഗ്രന്ഥശാലയുടെ ആശയം ആവിഷ്കരിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വരും തലമുറകൾക്ക് കൂടി തന്റെ പുസ്തക ശേഖരം ഉപയുക്തമാകാൻ ആഗ്രഹിച്ചാണ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഗ്രന്ഥശാല ഈ വിധത്തിൽ സംവിധാനം ചെയ്തിരിക്കുന്നത്.അരനൂറ്റാണ്ടിലേറെയായി തൻ്റെ കൈവശമുള്ള മലയാളത്തിലെ ഏറ്റവും ചെറിയ പുസ്തകം രാസ രസിക, താനെഴുതിയ കൃതികൾ ഉൾപ്പെടെ അപൂർവ്വ ഗ്രന്ഥശേഖരങ്ങൾ അടങ്ങിയ പുസ്തക ശേഖരം, കയ്യെഴുത്തു കത്തുകളുടെ ഹസ്താക്ഷര ശേഖരം എന്നിവയും പായിപ്ര ചടങ്ങിൽ കൈമാറി. തൻ്റെ ഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് കൂടി ഈ പുസ്തകം ഉപയോഗപ്പെടണമെന്ന മോഹമാണ് ഇതിനു പിന്നിലുള്ളതെന്ന് പായിപ്ര പറഞ്ഞു.അനൂജ അകത്തൂട്ടിന്റെ ഏറ്റവും പുതിയ കവിത സമാഹാരം ത്രേസ്യാനന്തരത്തിന്റെ പ്രഥമ കോപ്പി പായിപ്ര രാധാകൃഷ്ണൻ ഗവർണർക്ക് സമ്മാനിച്ചു.യോഗത്തിൽ പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി,എബ്രഹാം മാർ സെവേറിയോസ് മെത്രാപ്പോലീത്ത, ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ,തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിഭകൾ എന്നിവർ സദസ്സിൽ സംബന്ധിച്ചു.
Comments
0 comment