മൂവാറ്റുപുഴ: വീട്ടൂർ എബനേസർഹയർസെക്കൻ്ററി സ്കൂളിൽ പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച വിസ്മയം പരിപാടി നടന്നു
മാജിക്കും കഥകളും നിറഞ്ഞ ,രണ്ടു മണിക്കൂർ പരിപാടിയിൽ അദ്ദേഹം കുട്ടികളുമായിസംവദിച്ചു. ജീവിതാനുഭവങ്ങളിൽ നിന്നും സ്വയം ആർജ്ജിക്കുന്ന അറിവാണ് വിജയത്തിലേക്ക് നയിക്കുന്നതെന്നും അതിന് വായന ഒരു ഉത്തമ ഉപാധി യാണെന്നും അദ്ദേഹം പറഞ്ഞു.സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി ചടങ്ങിൻ്റെ അദ്ധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക ജീമോൾ കെ.ജോർജ്ജ് സ്വാഗതവും പി. ടി. എ പ്രസിഡൻ്റ് മോഹൻദാസ് എസ്. നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ ബിജുകുമാർ , അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം., എം.പി.ടി.എ പ്രസിഡൻ്റ് രേവതി കണ്ണൻ എന്നിവർ സംസാരിച്ചു.ഭിന്നശേഷിക്കാരനായ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജ്യോതിസ് രാജ് കൃഷ്ണൻ പൂക്കളും ചിത്രവും നൽകി മജീഷ്യനെ സ്വീകരിച്ചു. ചിത്രകലാ അധ്യാപകൻ കെ.എം ഹസൻ മുതുകാടിന് ചിത്രം സമ്മാനിച്ചു.
Comments
0 comment