
മൂവാറ്റുപുഴ:
മൂവാറ്റുപുഴ നഗരസഭയുടെ വികസന മുരടിപ്പിനും, കൊടിയ അഴിമതിക്കും, ദുർഭരണത്തിനെതിരെ ആണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് സമരം . സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ സമരം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനചടങ്ങിൽ സിപിഐ ലോക്കൽ സെക്രട്ടറി അലി കുഞ്ഞ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎമാരായ ബാബു പോൾ, എൽദോ എബ്രഹാം, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മായീൽ, ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, എൽ.ഡി.എഫ് പ്രവർത്തകരായ യു ആർ ബാബു,എം.എ സഹീർ, ആർ രാകേഷ്,സി കെ സോമൻ, സജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Comments
0 comment