
മുവാറ്റുപുഴ : സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള റവന്യൂ അവാർഡിന് അർഹനായ മുവാറ്റുപുഴ വെള്ളൂർക്കുന്നം വില്ലജ് ഓഫീസർ ശ്രീ. പി. എം. ഹസക്ക് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു.
മണ്ഡലം പ്രസിഡണ്ട് നജീബ്. ഇ. കെ. ആധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ. ടി. യു, അബ്ദുൽ സലാം, മുഹമ്മദ് കാസിം തുടങ്ങിയവർ സംസാരിച്ചു. ആദരവിന് നന്ദി പറഞ്ഞു കൊണ്ട് പി. എം. ഹംസ സംസാരിച്ചു. നാസർ. ടി. എ, മുഹ്ലിസ് അലി, ബഷീർ പൈനായിൽ, യൂനസ് എം. എ, സജാദ് സഹീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഷാജി കെ. എസ്. നന്ദി പറഞ്ഞു.
Comments
0 comment