
കൂത്താട്ടുകുളം :വിനോദയാത്ര സംഘത്തിലെ യുവാവ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു.കൂത്താട്ടുകുളം മുളന്താനത്ത് എം എം ജോസിൻ്റെ മകൻ ദീപു (42)
ആണ് മരിച്ചത്.വ്യാഴം രാത്രി ഒമ്പതോടെ അടിമാലി ടൗണിലാണ് അപകടം നടന്നത് .
ആണ് മരിച്ചത്.വ്യാഴം രാത്രി ഒമ്പതോടെ അടിമാലി ടൗണിലാണ് അപകടം നടന്നത് .
വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെ പ്രാർത്ഥന കൂട്ടായ്മയുടെ
നേതൃത്വത്തിൽ മൂന്നാർ സന്ദർശനത്തിനു ശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം. അടിമാലിയിലെ ഹോട്ടലിൽ
ഭക്ഷണം കഴിച്ചശേഷം റോഡ് മുറിച്ച് കടക്കുമ്പോൾ ദീപുവിനെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ ദീപുവിനെ
അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും
മരിച്ചു. മാതാവ്. അച്ചാമ്മ
സഹോദരി ദീപ.
സംസ്കാരം പിന്നീട്
Comments
0 comment