
അങ്കമാലി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 5250 ഹാൻസ് പായ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ. അങ്കമാലി മുണ്ടാടൻ വീട്ടിൽ കുരിയൻ (67) ആണ് അങ്കമാലി പോലീസിന്റെ പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയ മാർക്കറ്റ് റോഡിലെ വാടകക്കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പനങ്ങൾ പിടികൂടയത്. ഏഴ് ചാക്കുകളിലായി കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ഇവിടെ എത്തിച്ച് വൻ വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. ഇൻസ്പെക്ടർ പി.എം ബൈജു , എസ്.ഐ മാരായ പി.ബി ഷാഹുൽ ഹമീദ്, പ്രദീപ് എസ്.സി.പി ഒ മാരായ ദിലീപ്, അജിത്ത് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
Comments
0 comment