സംസ്ഥാനത്ത് വിഷുവിനു മുമ്പ് മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കോട്ടായികോണത്ത് എഴുകോൺ -കല്ലട റോഡ് നവീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഗഡു പെൻഷൻ വിതരണം തുടരുകയാണ്. അടുത്ത രണ്ടെണ്ണമാണ് വിഷുവിന് മുമ്പ് കൊടുത്തു തീർക്കുക.
സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് ഒരു മുടക്കവും വരുത്തില്ല. ഇവിടെ നവീകരിക്കുന്ന റോഡ് രാജ്യാന്തര നിലവാരത്തിലാകും പൂർത്തിയാക്കുക. റോഡ് വികസനത്തിൽ എന്നപോലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതര വികസന ക്ഷേമ പ്രവർത്തനങ്ങളിലും വലിയ മുന്നേറ്റം ആണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.
കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായി. ബ്ളോക്പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, ജില്ല പഞ്ചായത്ത് അംഗം സുമലാൽ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment