
മുവാറ്റുപുഴ :ജെ. പി. സി. യെ അട്ടി മറിച്ചു കൊണ്ട് ഭരണ ഘടനയുടെ തത്വങ്ങളെ തമസ് കരിച്ചു കൊണ്ട് കേന്ദ്ര സർക്കാർ നടത്തി ക്കൊണ്ടിരിക്കുന്ന ന്യൂന പക്ഷ വിരുദ്ധ ഭരണ ഘടന വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ വഖഫ് ബിൽ കത്തിച്ചു പ്രതിഷേധിച്ചു
വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക സംസ്കാരത്തിന്റെ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന സംഘ പരിവാർ ഭരണ കൂടത്തിന്റെ കുടില തന്ത്രങ്ങളെ ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മണ്ഡലം സെക്രട്ടറി അൻവർ ടി. യു. പറഞ്ഞു. പ്രസിഡണ്ട് നജീബ് ഇ കെ. ആധ്യക്ഷ ത വഹിച്ചു. ഷാജി. കെ എസ്, അബ്ദുൽ സലാം, യൂനസ് എം.എ, എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം, നാസർ ടി. എ. സുധീർ പി എം, ഇബ്രാഹിം ഷിബിലി, ബഷീർ മൂഹിയുദ്ധീൻ,ഷുക്കൂർ പൂക്കടശ്ശേരി, ശൗകത്ത് എന്നിവർ നേതൃത്വം നൽകി..
Comments
0 comment