തിരുവനന്തപുരം: തീരദേശത്ത് ഇടത് വലുത് മുന്നണികൾ കാലങ്ങളായി തുടരുന്ന വികസന വിരുദ്ധ നിലാപാടിൽ പ്രതിഷേധിച്ച് വലിയ തുറ തീരപ്രദേശത്ത് നിന്നും ഒരുകൂട്ടം യുവാക്കൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു
നരേന്ദ്ര മോദി സർക്കാരിന്റെ വികസനം കാഴ്ച്ചപാടിൽ ആകൃഷ്ടരായ വലിയതുറ സ്വദേശികളായ സോജൻ മാത്യൂ, മൈക്കിൾ ഫെർണാണ്ടസ്, ആൻ്റണി, അൽഫോൺസ്, ഷാജൻ വിക്ടർ, ടോണി എന്നിവർ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി കൂടികാഴ്ച്ച നടത്തി. തിരുവനന്തപുരത്തും അതിലുപരി മത്സ്യ തൊഴിലാളി മേഖലയായ വലിയതുറയും വികസനത്തിനും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു.
Comments
0 comment