
. ഷെർലിയും സഹോദരൻ ജോണും ഇതേ തുടർന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷെർലിയുടെ റബ്ബർ തോട്ടത്തിലൂടെയാണ് രതീഷും കുടുംബവും നടന്നിരുന്നത്. . റബർ വെട്ടി മാറ്റിയതിനെ തുടർന്ന് സ്ഥലത്ത് പൈനാപ്പിൾ കൃഷി ഇറക്കി. വഴി തടസ്സപ്പെടുത്തി എന്ന പേരിൽ രതീഷ് മൂവാറ്റുപുഴ കോടതിയിൽ പരാതി നൽകി എങ്കിലും സ്ഥല ഉടമയ്ക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നു. ഇതിനെതിരെ രതീഷ് മേൽ കോടതിയിൽ അപ്പീൽ നൽകി. 28ന് കോടതി പരിഗണനയിൽ ഇരിക്കയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്.
----
എന്നാൽ
സ്ഥല ഉടമയും ബന്ധുക്കളും തങ്ങളുടെ വീട്ടിൽ കയറി വന്ന് ആക്രമിക്കുകയാണ് ഉണ്ടായിട്ടുള്ളത് എന്ന് രതീഷും കുടുംബവും പറഞ്ഞു. രതീഷ് , ഭാര്യ സിന്ധു , പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ശ്രീനന്ദന എന്നിവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂത്താട്ടുകുളം പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു .
Comments
0 comment