കല്ലൂർക്കാട് പഞ്ചായത്തിലെ 11 -ാം വാർഡിലാണ് വഴിയാഞ്ചിറ കുടിവെള്ള പദ്ധതി. സമീപ പ്രദേശങ്ങളിലൊന്നും കിണർ ഇല്ലാത്തതിനാൽ നാട്ടുകാർ വാട്ടർ അതോറിറ്റിയെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. എന്നാൽ വേനൽക്കാലത്ത് ജലം അപര്യാപ്തമാവുകയും ദിവസേനയുള്ള ആവശ്യങ്ങൾക്ക് വെള്ളം തികയാത്ത അവസ്ഥയും ഉണ്ടായി.
പ്രദേശവാസിയായ സാജു നെയ്ക്കുന്നേൽ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് കിണർ നിർമിച്ചാണ് കുടിവെള്ള പദ്ധതി തുടങ്ങിയത്. പദ്ധതിയിലൂടെ 5000 ലിറ്റർ വെള്ളം ശേഖരിക്കാനാകുന്ന ടാങ്ക് നിർമ്മിച്ച് വീടുകളിലേക്ക് പൈപ്പ് വഴി വെള്ളം ലഭ്യമാക്കുന്നു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച അഞ്ച് ലക്ഷം രൂപയും പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. എം. വി. ഐ. പി. കനാലിനു സമീപത്തു കിണർ നിർമിച്ചതിനാൽ വേനൽ കാലത്തും കുടിവെള്ള ക്ഷാമം നേരിടില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Comments
0 comment