കൂത്താട്ടുകുളം:പാലക്കുഴ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും 37 ലക്ഷം രൂപ ചിലവഴിച്ച് വടക്കൻപാലക്കുഴ വളപ്പിൽ ഭാഗത്ത് നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക്പാലക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ബിജു മുണ്ടപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ കെ.എ. ഉദ്ഘാടനം നിർവ്വഹിക്കും.
. ശുചി മുറി കളും, കോഫി സ്നാക്സ് ഹൗസ്, ഫീഡിംഗ് റൂം ഉൾപ്പെടയാണ് വിശ്രമ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്കാണ്.ജില്ല - ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജയ. കെ.എ, വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിബി സാബു, സെകട്ടറി ജി. അനിൽകുമാർ എന്നിവർ പറഞ്ഞു.
പാലക്കുഴ പഞ്ചാത്ത് ഭരണസമതി നടത്തിയ പത്രസമ്മേളനം
Comments
0 comment