കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .
മീരാൻസിറ്റി,പനം ചുവട്,അരീക്കസിറ്റി,സ്കൂൾപടി,പലവൻപടി എന്നീ പ്രദേശങ്ങളിലൂടെയാണ് 7 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു. മണ്ഡലത്തിലെ വന്യ മൃഗശല്യം നിലനിൽക്കുന്ന മറ്റ് പ്രദേശങ്ങളിൽ നബാർഡ് സ്‌ക്കിമിലും സ്റ്റേറ്റ് പ്ലാനിലും ഉൾപ്പെടുത്തി ഫലപ്രദമായ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള വിശദമായിട്ടുള്ള എസ്റ്റിമേറ്റുകൾ സമർപ്പിച്ചതായും വൈകാതെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം എൽ എ പറഞ്ഞു.
Comments
0 comment