menu
വയനാട് ദുരിത ബാധിതർക്ക് നൽകുന്നതിനായി ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ ശേഖരിക്കുന്ന പദ്ധതിക്ക് കോതമംഗലത്ത് തുടക്കമായി.
വയനാട് ദുരിത ബാധിതർക്ക് നൽകുന്നതിനായി ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ ശേഖരിക്കുന്ന പദ്ധതിക്ക് കോതമംഗലത്ത് തുടക്കമായി.
0
125
views
ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ
സംസ്ഥാന പ്രസിഡണ്ട് ടോമി പുലിക്കാട്ടിലിൻ്റെ നേതൃത്തിൽ ഭാരവാഹികൾ
മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട്
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നു.

ഇതേ തുടർന്നാണ് സംസ്ഥാനത്തെ സംഘടനയുടെ മുഴുവൻ യൂണിറ്റ് കൾ വഴിയും അംഗങ്ങളുടെ സ്ഥാപനങ്ങളിൽ നിന്ന് ഫർണിച്ചറുകൾ ശേഖരിക്കുവാൻ തീരുമാനിച്ചത്.ഓരോ അംഗങ്ങളും ഈ പദ്ധതിയിലേക്ക് നൽകുന്ന ഫർണിച്ചർ ഉപകരണങ്ങളുടെ ലിസ്റ്റ് ഉൾപെടെയുള്ള സമ്മത പത്രങ്ങൾ സംഘടനക്ക് നൽകി കൊണ്ടാണ് ഫർണിച്ചർ ശേഖരിക്കുന്ന പരിപാടിക്ക് തുടക്കമിട്ടത്. മധ്യകേരളത്തിലെ ഫർണിച്ചർ സിറ്റി എന്നറിയപ്പെടുന്ന നെല്ലിക്കുഴി ടൗണിലെ ഫ്യൂച്ചർ ഫർണിച്ചർ ഉടമ ഷാഹുൽ കാരയിലിനോട് സമ്മതപത്രം ഏറ്റു വാങ്ങി കൊണ്ട് കോതമംഗലം തലൂക്കിലെ ഫർണിച്ചർ ശേഖരണ പരിപാടി ആൻ്റണി ജോൺ എം എൽ എ ഉത്ഘാടനം ചെയ്തു.ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ കോതമംഗലം താലൂക്ക് പ്രസിഡന്റ് എം എം അലിയാർ അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്പ്രസിഡൻ് പി എം മജീദ് മുഖാതിഥിയായിരുന്നു. താലുക്ക് സെക്രട്ടറി റഫീക്ക് എസ് ആർ ഫോം സ്വാഗതം പറഞ്ഞു.എം ബി യൂസഫ്, കെ കെ ബഷീർ, നവാസ് ചിറ്റേത്ത് കുടി,ഷാഹുൽ വെൽവെറ്റ് ,സലാം പഴമ്പിള്ളി, നസീർ ഈറക്കൽഷെഫീഖ് wood ലാൻഡ്,ബിനു ഇറമ്പത്ത്, ഷാഹുൽ കാരയിൽ, രാജേഷ് എ റ്റി , ലെനിൻ തുടിയ സംസാരിച്ചു. നജീബ് വണ്ടമറ്റം നന്ദിയും പറഞ്ഞു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations