കോതമംഗലം:വയനാടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡി വൈ എഫ് ഐ പ്രഖ്യാപിച്ച വീട് നിർമ്മാണ പദ്ധതിക്ക് പിന്തുണയുമായി തൃക്കാരിയൂർ ആലുംമാവുംചുവടിൽ പ്രവർത്തിക്കുന്ന Car Zilla Car Spa സെന്റർ.ഒരു ദിവസം മുഴുവനും തന്റെ സ്ഥാപനത്തിലെ വരുമാനമാണ് തൃക്കാരിയൂർ സ്വദേശിയായ Car Zilla സ്ഥാപന ഉടമ ദിവേഷ് ബാബു ഡി വൈ എഫ് ഐ ക്ക് കൈമാറിയത്.
ഡിവൈ എഫ് ഐ തൃക്കാരിയൂർ മേഖല കമ്മിറ്റിയും Car Zilla വാഷിംഗ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.തീർത്തും മാതൃകാപരമായ പ്രവർത്തനമാണിതെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് കൈതാങ്ങാവാൻ മുന്നോട്ട് വന്ന് മാതൃക കാണിച്ച Car Zilla സ്ഥാപന ഉടമ ദിവേഷ് ബാബുവിനും ജീവനക്കാർക്കും എം എൽ എ നന്ദി പറഞ്ഞു. ചടങ്ങിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ,ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് കെ എൻ,മേഖല സെക്രട്ടറി സൂരജ് സി എസ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഷാഹിൻ ടി എ,ബ്ലോക്ക് കമ്മിറ്റി അംഗം സുബിൻ എസ്, മേഖല കമ്മിറ്റി അംഗങ്ങളായ നവനീത് ബോസ്, ഉമേഷ് ഉണ്ണി, ആകാശ് വിനു എന്നിവർ സംബന്ധിച്ചു.
Comments
0 comment