കോതമംഗലം : കോതമംഗലത്ത് സർവീസ് നടത്തുന്ന 125 സ്വകാര്യ ബസ്സുകൾ വയനാടിന് ഒരു കൈത്താങ്ങായി സർവീസ് നടത്തി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി .ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,മുനിസിപ്പൽ കൗൺസിലർ എ ജി ജോർജ്, സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയ്, പി പി മൊയ്തീൻ ഷാ,സജി മാടവന,ഷിബു തെക്കുംപുറം,ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി,ജനറൽ സെക്രട്ടറി സി ബി നവാസ് തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ള കോതമംഗലത്ത് ബസ്സുടമകളും വസ്തു തൊഴിലാളികളും തുടർന്നും സഹജീവികൾക്ക് വേണ്ടി ഇത്തരം കാരുണ്യ യാത്രകൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി സി ബി നവാസ് അറിയിച്ചു.
Comments
0 comment