കോതമംഗലം : വയനാടിന് ഒരു കൈത്താങ്ങായി 2-)0 ക്ലാസുകാരി ഗൗരി ലക്ഷ്മി ബി നായർ.വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ആന്റണി ജോൺ എം എൽ എ യ്ക്ക് കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീകല ടീച്ചർ സ്വാഗതം ആശംസിച്ചു. സി പി ഐ എം സംഗമം, പൊത്തനാകാവുംപടി ബ്രാഞ്ച് സെക്രട്ടറിമാരായ ടി എം ബേബി, കെ കെ സജീവ്, പ്രദേശ വാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വാരപ്പെട്ടി അറയ്ക്കൽ വീട്ടിൽ ബിനു എ എസ്സിന്റെയും അഞ്ജനയുടെയും മകളാണ്. കറുകടം സെന്റ് മേരിസ് സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
Comments
0 comment