കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ നൽകി.കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തമായി മാറിയ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നാം ഘട്ടമായി 5 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡൻ്റ് അഡ്വ. വി.എം ബിജുകുമാർ ആൻ്റണി ജോൺ എം എൽ എ യ്ക്ക് കൈമാറി.
ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ കെ കെ വർഗീസ്, ജോസ് പുല്ലൻ ,ഷാജി ഹരി, തങ്കമണി ബാബു, സെക്രട്ടറി ബിന്ദു ആർ, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
Comments
0 comment