
വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും മുവാറ്റുപുഴ മുനിസിപ്പാലിറ്റി വയോമിത്രം പദ്ധതിയുടെയും സഹകരണത്തോടെ നടത്തിയ ലോക വയോജന ദുരുപയോഗ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കോളേജ് മാനേജർ റവ. ഫാ. പോൾ പാറക്കാട്ടേൽ സി.എം.ഐ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൂത്താട്ടുകുളം സന്ദുല ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടറും ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഫാ. എഡ്വാർഡ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പാൾ ഡോ. ബേബി ജോസഫ് സി.എം.ഐ, സോഷ്യൽ വർക്ക് വിഭാഗം മേധാവി അഡ്വ. സുജാ തോമസ്, വിദ്യാർത്ഥി കോ-ഓർഡിനേറ്റർ ആദിത്യ ഡി.യു എന്നിവർ പ്രസംഗിച്ചു. മൂവാറ്റുപുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, മൂവാറ്റുപുഴ സ്നേഹവീട് എന്നിവിടങ്ങളിൽ സോഷ്യൽ വർക്ക് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു
Comments
0 comment