menu
യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ' ഡോക്ടർ' അറസ്റ്റിൽ
യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ' ഡോക്ടർ' അറസ്റ്റിൽ
2
384
views
കോതമംഗലം: യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ' ഡോക്ടർ' അറസ്റ്റിൽ . തമിഴ്നാട് തിരുന്നൽവേലി രാധാപുരം ഗണപതി നഗർ ഭാഗത്ത് താമസിക്കുന്ന തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബിൽഡിംഗിൽ മുരുകേശ്വരി (29) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

  ഉക്രൈനിൽ നിന്ന് മെഡിക്കൽ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല. കുത്തുവഴി ലൈഫ് കെയർ ആശുപത്രിയിൽ 2021 മാർച്ച് മുതൽ 2023 വരെ ഡോക്ടറായി പ്രാക്ടിസ് ചെയ്തിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. തിരുന്നൽവേലിയിൽ നിന്നാണ് മുരുകേശ്വരിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ആതിര പവിത്രൻ , ആൽബിൻ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐ കെ.എം സലിം, സി.പി.ഒ മാരായ സനൽകുമാർ ,എസ് .എം ബഷീറ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations