മുവാറ്റുപുഴ: ഇടുക്കി യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിൻ്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വാളകം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.
. കൺവൻഷൻ ഡോ. മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യാ മഹാ രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് ഉദ്ഘാനം ചെയ്തു കൊണ്ട് എം എൽ എ വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറി കെ എം സലിം, ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ, അഡ്വ വർഗീസ് മാത്യു, പി.എം ഏലിയാസ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ, നേതാക്കളായ കെ എം മാത്തിക്കുട്ടി, പായിപ്ര കൃഷ്ണൻ, എം.എസ് സുരേന്ദ്രൻ, മോൾസി എൽദോസ്, ജോൺ പി.എ, സാറാമ്മ ജോൺ, കെ.ഒ. ജോർജ്, സാബു വാഴയിൽ, ഒ.വി.ബാബു, വി.വി ജോസ് , കെ.വി. ജോയി, തോമസ് ഡിക്രൂസ് കെ.പി എബ്രഹാം എന്നിവർ പ്രസംഗിച്ചു
Comments
0 comment