ആദ്യ ഘട്ടമെന്നുളള നിലയില്‍ മാര്‍ച്ച് 1 മുതല്‍ 10 വരെ പാര്‍ലമെന്‍റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ടു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന് ഒന്നാം ഘട്ട പര്യടന വേളയില്‍ ആവേശകരമായി സ്വീകരണമാണ് വോട്ടര്‍മാരില്‍ നിന്നും ലഭിച്ചത്. രണ്ടാം ഘട്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 14 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും. കഴിയുന്നത്ര വോട്ടറന്മാരെ നേരില്‍ കാണുകയും അവരുമായി തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയുമാണ് രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയും യുഡിഎഫ് നേതൃത്വവും പരമാവധി ശ്രമിക്കുന്നത്. ഈ തെരഞ്ഞടുപ്പ് വികസനത്തിന്‍റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായി 10 വര്‍ഷം പാര്‍ലമെന്‍റംഗം എന്നുളള നിലയില്‍ പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ കോടി കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് എടുത്ത പറയേണ്ടതാണ്. രാഷ്ട്രീയമായ ഈ പൊതു തെരഞ്ഞെടുപ്പിനെ കാണുവാന്‍ ഏവരും ശ്രമിക്കേണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നയവൈകല്യങ്ങളും ഏകാധിപത്യ പ്രവര്‍ത്തനങ്ങളും ജനാധിപത്യ വിരുദ്ധമായ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തിരിച്ചറിയപ്പെടേണ്ട ഒരു തെരഞ്ഞെടുപ്പ് കൂടിയാണിതെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു.
നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിച്ചു. ചാത്തന്നൂര്‍, കുണ്ടറ, പുനലൂര്‍, ചടയമംഗലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. ഇരവിപുരം, ചവറ, കൊല്ലം എന്നിവിടങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീയായി. മാര്‍ച്ച് 24 മുതല്‍ മുന്നാം ഘട്ട തെരഞ്ഞടുപ്പ് പ്രചരണത്തിന് തുടക്കമാകും
Comments
0 comment