കേരളത്തിലെ ഓരോ പഞ്ചായത്തിലെയും തൊഴിൽരഹിതരായ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി, അപ് സ്കില്ലിങ് - റിസ്കില്ലിങ്ങില്ലൂടെ അവരെ ഐടി ജോലിയ്ക്ക് പ്രാപ്തരാക്കുന്നതിലൂടെ നാടിൻ്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുകയും നാട്ടിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും ടെക്നോവാലി- ലോക്കൽ സെൽഫ് ഗവൺമെൻ്റ് യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം (LSG-YEP) എന്ന ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതായിരിക്കും. നാടിൻ്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി തീർത്തും സൗജന്യമായാണ് ടെക്നോവാലി ആവിഷ്കരിച്ചിരിക്കുന്നത്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണം ക്ഷമത വർധിപ്പിക്കൽ , ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പുകൾ., സൈബർ സെക്യൂരിറ്റി, എ ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വേബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും , ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ , തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസിങ് , ടെക്നോവാലി , ഗ്ലോബൽ ഇൻഡസ്ട്രി ലീഡർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഇൻഡസ്ട്രി അപ്ഡേഷൻസ് പഞ്ചായത്തിന് ഗുണകരമായ രീതിയിൽ ഉപയോഗപ്രദമാകുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിയ യോഗത്തിൽ മൂവാറ്റുപുഴ ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസി ജോളി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ മേഴ്‌സി ജോർജ് , റീന സജി , ജോയിന്റ് ബി ഡി ഓ ടി വി പ്രശാന്ത്, പഞ്ചായത്ത് പ്രസിഡണ്ട് മാരായ ഓ പി ബേബി , ഷെൽമി ജോസ് എന്നിവരും ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. കെ വി സുമിത്രയും മറ്റു ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും പകെടുത്തു
Comments
0 comment