മൂവാറ്റുപുഴ: എറണാകുളം ലേക് ഷോർ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് യുവമോർച്ച മൂവാറ്റുപുഴ മണ്ഡലം അദ്ധ്യക്ഷൻ വിഷ്ണു ജിത്തിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ മാർച്ച് നടത്തി.
വെള്ളൂർ കുന്നത്തു നിന്നാരംഭിച്ച മാർച്ച് ബി ജെ പി മണ്ഡലം അദ്ധ്യക്ഷൻ അരുൺ പി.മോഹൻ ഉദ്ഘാടനം ചെയ്തു.സി നിൽകെ .എം, സലിംകു കപ്പിള്ളി, ടി.കെ രാജൻ, അനന്ദുസജീവൻ, ലിൻ്റോ, അരുൺ കേശവൻ എന്നിവർ പങ്കെടുത്തു
Comments
0 comment