menu
48 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി
48 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി
1
306
views
ജലാൽ മുപ്പത്തടം : നെടുമ്പാശേരി: അടിവസ്ത്രങ്ങളിൽ പ്രത്യേക പോക്കറ്റുകളുണ്ടാക്കി അതിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി

കോഴിക്കോടു സ്വദേശി ഷൗക്കത്താണ് ഇത്തരത്തിൽ 1005 ഗ്രാം സ്വർണം കടത്തിക്കൊണ്ടുവന്നത്. ക്വാലാംലംപൂരിൽ നിന്നുമെത്തിയ ഇയാൾ മൂന്ന് പായ്ക്കറ്റുകളിലാക്കിയാണ് സ്വർണം ഒളിപ്പിച്ചത്. രണ്ട് പായ്ക്കറ്റുകൾ പാൻറ്സിൽ പ്രത്യേക അറയ്ക്കകത്തും ഒരു പായ്ക്കറ്റ് അടിവസ്ത്രത്തിനുള്ളിലു മാണ് സൂക്ഷിച്ചത്. അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ സ്വർണം വച്ച ശേഷം ഇത് തയ്ച്ചു ചേർക്കുകയായിരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations