menu
ആശ്രയ ഫണ്ട്‌ കൈമാറി.
ആശ്രയ ഫണ്ട്‌ കൈമാറി.
1
235
views
കോതമംഗലം : കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശ്രയ ഫണ്ട്‌ കൈമാറി. സംഘടനയുടെ അംഗമായിരുന്ന നെല്ലിമറ്റം സ്വദേശി സോനു വർഗീസ് ഷാജിയുടെ കുടുംബത്തിനാണ് തുക കൈമാറിയത്. കോതമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

സി ഇ ഒ എ ജില്ലാ പ്രസിഡന്റ്‌ അബ്‌ദുൾ നാസർ അധ്യക്ഷത വഹിച്ചു.കവളങ്ങാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി മാത്യു, സി ഇ ഒ എ എറണാകുളം ജില്ലാ സെക്രട്ടറി ലിജു സാജു,സി ഇ ഒ എ സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മുജീബ് പൊന്നാനി,സി ഇ ഒ എ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്‌ ജിജി കടവിൽ,സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സെമീർ ബാബു, കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷിബു പടപറമ്പത്ത്,വർക്കിങ് പ്രസിഡന്റ്‌ ജിൻസാദ്‌ റ്റി എം,ജില്ലാ ട്രഷർ മുഹമ്മദ്‌ സൈനുദ്ധീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിൻസൺ ഉലഹന്നാൻ,സുമേഷ് കൊളുവൻ,ജില്ലാ വൈസ് പ്രസിഡന്റ്റുമാരായ ഫ്രാങ്ക്‌ളിൻ കെ ജോയ്,മുരളി ചെമ്പ്ര,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോളി ജോസ്,അബ്‌ദുൾ റഹീം,ജില്ലാ ജോയിന്റ് സെക്രട്ടറി മേഖല സെക്രട്ടറി ഷിജുമോൻ ആർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ചടങ്ങിനോടനുബന്ധിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations