മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനി ബൈക്കിടിച്ച് മരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മൂവാറ്റുപുഴ നിർമ്മല കോളേജിന് മുൻപിലാണ് അപകടം നടന്നത്. വാളകം കു ന്നയ്ക്കാൽ വടക്കേപുഷ്പകം വീട്ടിൽ രഘുവിൻ്റെ മകൾ ആർ. നമിത ആണ് മരിച്ചത്
നമിതയുടെ കൂടെ ഉണ്ടായിരുന്ന പാല-പൂവക്കുളം മണിമലയിൽ വീട്ടിൽ എം.ഡി ജയരാജൻ്റെ മകൾ അനശ്രീക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന ഏനാനെല്ലൂർ സ്വദേശി അൻസൺ റോയിക്കും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച നമിതയുടെ മാതാവ് ഗിരിജ, സഹോദരി നന്ദിത
Comments
0 comment