സംസ്ഥാന സർക്കാർ അങ്കമാലി - എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എം. പി മാർ പറഞ്ഞു.
സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് അങ്കമാലി -ശബരി റെയിൽവേ പദ്ധതിയൂടെ നിർമ്മാണം അനിശ്ചിതത്തിൽ തുടരുന്നത് എന്ന് റെയിൽവേ മന്ത്രി മറുപടി പറഞ്ഞു. സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കാത്തതും സംസ്ഥാനത്തിൻ്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. എന്തു വിട്ടുവീഴ്ച്ച ചെയ്തും അങ്കമാലി - ശബരി പദ്ധതി നടപ്പിലാക്കണമെന്നും അതിനായി പരിപൂർണ്ണ സഹകരണം ഉണ്ടാകുമെന്നും എംപിമാർ അറിയിച്ചു
അങ്കമാലി -എരുമേലി നിർമ്മാണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെയും എം. പി മാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേർക്കാമെന്ന് എം.പി മാർക്ക് റെയിൽവേ മന്ത്രി ഉറപ്പ് നൽകി.
Comments
0 comment