കൊല്ല: ജനാധിപത്യ മതേതര ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയെ തകർത്ത് ജനാധിപത്യ ധ്വംസനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും
അതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡൻറ് തേവന്നൂർ വിശ്വനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ഗുരുദേവ സാജൻ, മംഗലത്ത് നൗഷാദ്, ജ്യോതി സേവ്യർ, ശശികേഷ് ശബരിഗിരി ,സജീല കരിങ്ങന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Comments
0 comment