കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങായി ഡി വൈ എഫ് ഐ യുടെ വീട് നിർമ്മാണ ചെലവിലേക്കായി തങ്കളത്ത് നടത്തുന്ന സ്നേഹ തട്ടുകട ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തട്ടുകടയിലെ ഒരു ദിവസത്തെ വരുമാനം ഡി വൈ എഫ് ഐ യ്ക്ക് നൽകും. തങ്കളം സ്വദേശി ഖാദർ ഇക്കയുടെതാണ് തട്ടുകട.
ചടങ്ങിൽ സിപിഐഎം കോതമംഗലം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി. പി. മൈദീൻഷാ,വാർഡ് കൗൺസിലർ കെ.എ. നൗഷാദ്,ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എൽസൺ വി സജി, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കെ.എൻ അമൽ, മേഖല പ്രസിഡന്റ് എ. എച്ച് ഹാഷിം, സിപിഐഎം തങ്കളം ബ്രാഞ്ച് സെക്രട്ടറി സാബു തോമസ്, സജി മാടവന, സുരേന്ദ്രൻ, മേഖല കമ്മിറ്റി അംഗം എൽദോസ് തോമസ്, അരുൺ പഞ്ചനൻ,എൽദോസ് ബെന്നി, ശ്യാമോൻ പി. എസ്, നിജൊ പി. കെ, ബിനു വർഗീസ്, അമ്പിളി ഷാജി എന്നിവർ സംബന്ധിച്ചു.
Comments
0 comment