വാളകം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർമാൻ പി. കെ. റെജി പന്തത്തിൽ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചുകൊണ്ടാണ് നൈറ്റ് മാർച്ചിന് തുടക്കം കുറിച്ചത്. പന്തത്തിൽ അഗ്നി പകർന്ന് റെജി ജാഥാ ക്യാപ്റ്റൻ ബിജെപി മുവ്വാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹന് കൈമാറി ഉത്ഘാടന കർമ്മം നിർവ്വഹിച്ചതോടെയാണ് മദ്യത്തിനും മയക്കുമരുന്നിനും ലഹരി മാഫിയക്കുമെതിരെ സർക്കാർ അധികൃതരുടെ അകക്കണ്ണ് തുറപ്പി ക്കുന്നതിനുവേണ്ടിയിട്ടുള്ള ഈ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. വാളകം ജെംഗ്‌ഷനിൽനിന്നും രാത്രി 7.30 ന് ആരംഭിച്ച നൈറ്റ് മാർച്ചിന്റെ പ്രസക്തിയെക്കുറിച്ചും എൽ ഡി എഫ് സർക്കാരിന്റെ വഴിപിഴച്ച മദ്യ നയത്തെക്കുറിച്ചും ബി ജെ പി മുവ്വാറ്റുപുഴ മണ്ഡലം ജനറൽ സെക്രട്ടറി ടി. ചന്ദ്രൻ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ എം സിനിൽ, വൈസ് പ്രസിഡന്റ് സലിം കറുകപ്പിള്ളി, പി കെ രാജൻ, ഒബിസി മോർച്ച ജില്ലാ സമിതി അംഗം വിജുമോൻ
എന്നിവർ ജാഥക്ക് നേതൃത്വം നൽകി. മറ്റ് മണ്ഡലം ഭാരവാഹികളും, നൂറുകണക്കിന് ബി ജെ പി പ്രവർത്തകരും വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ ചുമതലയുള്ള നിരവധി പ്രവർത്തകരുമെല്ലാം ജാഥയോടൊപ്പം മുവ്വാറ്റുപഴയിലേക്ക് നീങ്ങി.
അടുത്തയിടെ മുവ്വാറ്റുപുഴ നിർമ്മല കോളേജിൽ അവസാനവർഷം ബി. കോം ഡിഗ്രിക്ക് പഠിക്കുന്ന വാളകം സ്വദേശിയായ നിത. ആർ. എന്ന വിദ്യാർത്ഥിനിയെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു ചെറുപ്പക്കാരൻ അമിത വേഗത്തിലെത്തി കോളേജിനു താഴെ വെച്ചു റോഡ് മുറിച്ചുകടന്ന ആ പെൺകുട്ടിയെ ബൈക്കിടിച്ചു കൊ ലപ്പെടുത്തിയ ദാരുണ സംഭവമാണ് ലഹരിമാഫിയാക്കെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനുവേണ്ടിയുള്ള ഈ മാർച്ചിന് പ്രചോദനമേകിയതെന്നുംഇത് പ്രതിഷേധത്തിന്റെഒരു തുടക്കം മാത്രമാണെന്നും മുവാറ്റുപുഴയി ലെത്തിച്ചേർന്ന ജാഥയുടെ സമാപന വേളയിൽ ജാഥ നയിച്ച അരുൺ. പി. മോഹൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.പങ്കെടുത്ത പ്രവർത്തകർക്കെല്ലാം കൃതജ്ഞതയർപ്പിച്ചുകൊണ്ട് ജാഥക്ക് മുവ്വാറ്റുപുഴ ബി ഒ സി യിൽ സമാപനമായി.
Comments
0 comment