ഈ ബ്ലോക്കിലേക്ക് വേണ്ട ട്രാൻസ്ഫോമർ അനുവദിച്ചു ലഭിച്ചില്ല എന്ന മുടക്ക് ന്യായം പറയുമ്പോൾ അത് ആദിവാസി ഊരുകളിൽ നിന്ന് അടക്കമുള്ള സാധാരണക്കാരായട്ടുള്ള രോഗികളെ ബുദ്ധിമുട്ടിലാക്കുകയും അവരെ റഫർ ചെയ്യുന്നത് പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് ബിജെപി ആരോപിച്ചു. അഞ്ചു മാസത്തിനകം ബ്ലോക്ക് തുറന്ന് പ്രവർത്തിപ്പിക്കാം എന്ന ഉറപ്പ് ഡിഎംഒ യിൽ നിന്ന് അടക്കം ലഭിച്ചതിനുശേഷം താൽക്കാലികമായി ഈ ഉപരോധം അവസാനിപ്പിക്കുകയും സമയപരിധിക്കുള്ളിൽ ബ്ലോക്ക് തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡൻ്റ് അരുൺ പി മോഹന്‍ പ്രസ്താവിച്ചു. അതുകൂടാതെ ആശുപത്രിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മെഡിക്കൽ ഷോപ്പ് തുറന്നു പ്രവർത്തിക്കണമെന്നും ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന മലിനജലം ഹോസ്പിറ്റലിൽ തന്നെ ശുദ്ധീകരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തീർപ്പാക്കണം എന്നും ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ചന്ദ്രൻ കെഎംസിനിൽ സെക്രട്ടറിമാരായ അജയൻ കൊമ്പനാൽ എസ് സുധീഷ് മറ്റ് മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും ഉപരോധത്തിൽ പങ്കെടുത്തു
മുവാറ്റുപുഴ: ലക്ഷ്യ കേന്ദ്ര പദ്ധതി പ്രകാരം 2.5 കോടി രൂപ മുടക്കി രണ്ടു വർഷത്തോളം ആയി പണി പൂർത്തിയാക്കിയ പ്രസവ വാർഡും ഓപ്പറേഷൻ തീയേറ്ററും എക്യുമെൻസ് അടക്കം വന്നിട്ടും തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത്.
Comments
0 comment