കോതമംഗലം :മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ സോഷ്യൽ റെസ്പോൺസിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തിൽ ധർമ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു.
കോളേജ് ചെയർമാൻ ഷെവ. പ്രൊഫ. ബേബി എം. വർഗീസ് അധ്യക്ഷനായി. ആന്റണി ജോൺ എം എൽ എ അവശ്യവസ്തുക്കളും ,പഠന ഉപകരണങ്ങളും ധർമ്മഗിരി വികാ സൊസൈറ്റി അധികാരികൾക്ക് കൈമാറി. വാർഡ് കൗൺസിലർ കെ എ നൗഷാദ് കോളേജ് പ്രിൻസിപ്പൽ Dr. സോളമൻ കെ പീറ്റർ എന്നിവർ സംസാരിച്ചു. ധർമ്മഗിരി വികാസ് സൊസൈറ്റിയിലെ സിസ്റ്റേഴ്സും, മരിയൻ അക്കാഡമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു.
Comments
0 comment