
എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍.ബി. ബിജു ചുമതലയേറ്റു. തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍ കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസറായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ 22 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം വകുപ്പിന്റെ കാസര്‍കോട്, എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ന്യൂഡല്‍ഹി കേരള ഹൗസ്, ഇടുക്കി ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ടറേറ്റില്‍ വിവിധ തസ്തികകളിലും പ്രവര്‍ത്തിച്ചു. കോട്ടയം കുറവിലങ്ങാടിനടുത്ത് ഇലയ്ക്കാട് സ്വദേശം.
Comments
0 comment