menu
ഗ്രീൻ കോതമംഗലം ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന്റെ ഉൽപന്ന പ്രകാശനവും മൈക്രോ ഗ്രീൻസ് ഉൽപാദന യൂണിറ്റിന്റെ ഉദ്ഘാടനവും നടത്തി.
ഗ്രീൻ കോതമംഗലം ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന്റെ ഉൽപന്ന പ്രകാശനവും മൈക്രോ ഗ്രീൻസ് ഉൽപാദന യൂണിറ്റിന്റെ ഉദ്ഘാടനവും നടത്തി.
0
148
views
കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൃഷിയിടാധിഷ്ഠിത പദ്ധതി പ്രകാരം ആരംഭിച്ച കോതമംഗലം ഗ്രീൻ എഫ് പി ഒ തയ്യാറാക്കിയിട്ടുള്ള ഉൽപ്പന്നങ്ങളുടെ പ്രകാശനവും, അതോടൊപ്പം എഫ്.പി.ഒ പുതിയതായി ആരംഭിക്കുന്ന മൈക്രോ ഗ്രീൻസ് യൂണിറ്റിന്റെ ഉദ്ഘാടനവും വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തുകയും എഫ് പി ഒ യുടെ ഉത്പന്നങ്ങൾ എം എൽ എക്ക് നൽകി പ്രകാശനം നിർവഹിക്കുകയും ചെയ്തു. കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ് സ്വാഗതമാശംസിച്ച യോഗത്തിൽ ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഷൈജി കെ എം പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി എന്നിവർ ആശംസകൾ അർപ്പിച്ചു. എഫ് പി ഒ ഉത്പാദിപ്പിച്ച ഏഴ് ഉൽപ്പന്നങ്ങളാണ് പ്രകാശനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ആനീസ് ഫ്രാൻസിസ്,നിഷാമോൾ ഇസ്മായിൽ, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം എസ് ബെന്നി, ദീപ ഷാജു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിന്ധു വി പി, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കെ കെ ഹുസൈൻ, പ്രിയ സന്തോഷ്, ശ്രീകലാ സി, ആത്മ ഗവേണിങ് ബോർഡ് അംഗം എം എസ് അലിയാർ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകർ എന്നിവർ പങ്കെടുത്തു. കോതമംഗലം ഗ്രീൻ എഫ് പി ഒ സെക്രട്ടറി സി കെ സൈഫുദ്ദീൻ നന്ദി അറിയിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations