കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ഉദ്ദേശിക്കുന്ന ഹാജിമാരുടെ സേവനത്തിനായി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന സൗജന്യ ഹജ്ജ് സേവന കേന്ദ്രങ്ങളുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം നെല്ലിക്കുഴി നെല്ലിക്കുന്നത് മദ്രസ ഹാളിൽ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദിന്റെ അധ്യക്ഷതയിൽ ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
.കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർ എം പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.
മഹല്ല് ഖത്തീബ് അബ്ദുൽ സത്താർ ബാഖവി , മഹല്ല് പ്രസിഡൻറ് അനീർ ആലക്കട ,സെക്രട്ടറി പരീത് പാറേക്കാട്ട്, പരീത് പട്ടമ്മാവുടി , ഹജ്ജ് ട്രെയിനർ നൗഷാദ് പി.പി, നസീർ എന്നിവർ സംസാരിച്ചു. ഹജ്ജ് ട്രെയിനർമാരായ സി എം നവാസ് സ്വാഗതം പറയുകയും അബ്ദുസമദ് സഖാഫി നന്ദി പറയുകയും ചെയ്തു.
Comments
0 comment