കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വാർഷികവും, ബോണസ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ബോണസ് വിതരണവും, വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു.
ഓണത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപക്ക് പുറമെ ഗ്രാമ പഞ്ചായത്ത് 5000 രൂപയും ചേർത്ത് 6000 രൂപയും, ഓണ സമ്മാനവും വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പ്രൗഡഗംഭീര ചടങ്ങിൽ ഹരിത കർമ്മ സേനാഗംങ്ങൾക്ക് വിതരണം ചെയ്തു .ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശോഭാ വിനയൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ബി.ജമാൽ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, അസി.സെക്രട്ടറി മനോജ് കെ.പി, വി.ഇ.ഒമാരായ രമ്യ.കെ.പി, രശ്മി.പി.എൽ, പ്രശാന്ത്. പി.ജെ,ഹരിത കർമ്മ സേനാഗംങ്ങൾ എന്നിവർ പങ്കെടുത്തു.
Comments
0 comment