മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ മികവ് പദ്ധതിയിൽ പ്രതിഭകളായവരെ ആദരിച്ചു മധു മാധവ്, മോനു തോമസ്, കാശ്മീര ലാലു, ഗ്രീഷ്മ ലാലു, ഇമ്മാനുവൽ ജോഷി,ബേസിൽ സണ്ണി എന്നിവരെയും എം.ജി സർവകലാശാല എം.എ മലയാളത്തിൽ റാങ്ക് നേടിയ നിമിഷ മരിയ ബേബിക്കും, എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ഷെൽ മിജോൺസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ജോർജ് തെക്കുംപുറം, അഷറഫ് മൊയ്തീൻ, ബിജു എം. ജോസ്, സൗമ്യ ഫ്രാൻസിസ്, പ്രീമ, ആൻസമ്മ വിൻസെൻ്റ്, ശ്രീനി വേണു, സെൽബി പ്രവീൺ, ഷാജു വടക്കൻ, ഷെഫാൻ വി.എസ്, രാജേഷ് പി എന്നിവർ പങ്കെടുത്തു.
Comments
0 comment