
എച്ച്. എം. ഇൻചാർജ് ശ്രീമതി ഷീബ എം. ഐ അധ്യക്ഷത വഹിച്ച യോഗം മുവാറ്റുപുഴ പോലിസ് സ്റ്റേഷനിലെ എസ്.ഐ.യും പബ്ലിക് റിലേഷൻസ് ഓഫീസറുമായ ശ്രീ. സിബി അച്യുതൻ ഉദ്ഘാടനം ചെയ്തു. ജെ.ആർ. സി. ഉപജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി. ഗിരിജ എം. പി. സ്വാഗതം ആശംസിച്ചു. ജെ. ആർ. സി. താലൂക്ക് കോ ഓർഡിനേറ്ററും ഐ.ആർ.സി.എസ് മുവാറ്റുപുഴ താലൂക്ക് വൈസ് ചെയർമാനും ആയ ശ്രീ. എൽദോ ബാബു വട്ടക്കാവൻ ആമുഖ പ്രസംഗവും ഐ.ആർ.സി.എസ്. മുവാറ്റുപുഴ താലൂക്ക് ചെയർമാൻ ശ്രീ. ജോർജ് എബ്രഹാം മുഖ്യപ്രഭാഷണവും നടത്തി. സ്കൂൾ JRC കൗൺസലർ ശ്രീമതി. ബിൻസി ബേബി നന്ദി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം എസ്. ഐ സിബി അച്യുതൻ നേതൃത്വ പരിശീലന ക്ലാസ്സ് നയിച്ചു. തുടർന്ന് നടന്ന പ്രസംഗ മത്സരത്തിൽ അഭിരാമി പി. അനീഷ് ( H S S കൂത്താട്ടുകുളം) ഒന്നാം സ്ഥാനവും ആഷിൻ ജോസഫ് അനിൽ ( ഇൻഫൻ്റ് ജീസസ് E M H S കൂത്താട്ടുകുളം) രണ്ടാം സ്ഥാനവും കാശിനാഥ് പി. ജി. ( സെൻ്റ്. പീറ്റേഴ്സ് HSS ഇലഞ്ഞി)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Comments
0 comment