
കാലടി കോർപ്പറേഷൻ കവല ഭാഗത്തെ കൊലപാതക ശ്രമം പ്രതി അറസ്റ്റിൽ. മറ്റൂർ പുതിയക്കര കോർപ്പറേഷൻ കവല ഭാഗത്ത് കുന്നേക്കാടൻ വീട്ടിൽ ദേവസി (70) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
കോർപ്പറേഷൻ കവല ഭാഗത്തുള്ള ജോൺസൻ (52) എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ജോൺസന് തലയ്ക്കും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ കോർപ്പറേഷൻ കവല ഭാഗത്ത് വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ജോൺസനെ വാക്കത്തിക്ക് വെട്ടുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇൻസ്പെക്ടർ എൻ.എ അനൂപ്, എസ്.ഐ എം.സി ഹരീഷ്, എ.എസ്.ഐ പി.വി.ജോർജ്, എസ്.സി.പി ഒ പി.എ ഷംസു , സി.പി. ഒ ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Comments
0 comment