menu
കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃക : ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്
കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃക : ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്
0
182
views
കോതമംഗലം : ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻഎസ് കെ ഉമേഷ് ഐ എ എസ് പറഞ്ഞു പദ്ധതിയുടെ ആറാം ഘട്ടത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും കൈറ്റ് അവാർഡ് വിതരണോദ്ഘാടനവും കൈറ്റ് കിഡ്സ് അത് ലറ്റിക്സ് പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷനായി .പ്രി- പ്രൈമറി തലം മുതൽ കുട്ടികളുടെ കായിക ക്ഷമത വളർത്തി കായിക വിദ്യാഭ്യാസം നൽകി മികച്ച കായിക താരങ്ങളെ വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ആദ്യഘട്ടം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന , പ്രി- പ്രൈമറികളുള്ള ഒരു പഞ്ചായത്തിലെ സർക്കാർ ,എയ്ഡഡ് മേഖലയിലെ ഒന്നു വീതം പ്രൈമറി സ്കൂളിന് കിഡ്സ് അത് ലറ്റിക്സ് ഉപകരണങ്ങളും കായിക പരീശീലന പഠന സഹായിയും അധ്യാപകർക്ക് കായികപരിശീലനവും നൽകുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ആൻ്റണി ജോൺ എം എൽ എ പറഞ്ഞു . കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി, നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ,മിനി ഗോപി,സിബി മാത്യു ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായറഷീദ സലീം, റാണിക്കുട്ടി ജോർജ്,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,എം പി ഐ ചെയർമാൻ ഇ കെ ശിവൻ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി തോമസ്, കെ എ നൗഷാദ്, നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ്,എ ഇ ഒ ഇൻ -ചാർജ് റീന ജേക്കബ്, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ എച്ച് എം സിസ്റ്റർ റിനി മരിയ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ബിജു ജോസഫ്, പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വിൻസെന്റ് ജോസഫ്, അരുത്- വൈകരുത് പദ്ധതി കോ -ഓർഡിനേറ്റർ ബെന്നി ആർട്ട് ലൈൻ, പിടിഎ പ്രസിഡന്റ് സോണി മാത്യു എന്നിവർ അനുമോദന പ്രസംഗ നടത്തി . കൈറ്റ് പ്രോജക്ട് കോ -ഓർഡിനേറ്റർ എസ് എം അലിയാർ സ്വാഗതവും ബിപി സി എൽദോ പോൾ നന്ദിയും പറഞ്ഞു .സൈലം അക്കാദമിക് കോ -ഓർഡിനേറ്റർ ഡോ .ആതിര ഷാജി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.


പ്ലസ് ടുവിന് ഫുൾ മാർക്ക് വാങ്ങിയ കുട്ടികൾക്ക് രണ്ട് ലക്ഷം രൂപയും ഫിസിക്സ് , സയൻസ് ,കെമിസ്ട്രി/ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി / കൊമേഴ്സ് വിഷയങ്ങൾക്ക് ഫുൾ മാർക്കോടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പാക്കേജ് സൈലം ഗ്രൂപ്പ് നൽകും . സയൻസ് വിഭാഗത്തിൽ കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീധർ വിജയ് എന്ന കുട്ടിക്ക് രണ്ട് ലക്ഷം രൂപനൽകി ജില്ലാ കളക്ടർ നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations