മുവാറ്റുപുഴ : കെ.എം എൽ.പി.സ്കൂൾ സീഡ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികളിൽ നിന്ന് സ്വരൂപിച്ച പല വ്യഞ്ജന സാധനങ്ങളും മുന്നൂറ് പേർക്കുള്ള ഉച്ചഭക്ഷണവുമായി തൊടുപുഴ മൈലക്കൊമ്പ് സ്ഥിതി ചെയ്യുന്ന ദിവ്യരക്ഷാലയം സന്ദർശിച്ചു.
സീഡ് അംഗങ്ങളോടൊപ്പം സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ മുഹമ്മദ് സർ,സീഡ് ക്ലബ് കൺവീനർ ബി.ഷീബ അദ്ധ്യാപകരായ പി.യു സീമ മോൾ, എം.എ ഹംസ, പി.എം നാദിറ , ജിൻ്റോ കുര്യൻ, എം.എ റസീന, സാദിഖ് അലി , ജോബി വിൻസെൻ്റ്. മുബീന ഷാജി, നമീന അജ്മൽ, സുമയ്യ അസലാഫ് എന്നിവരും സീഡ് പ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു.
സ്ഥാപനത്തിലെ അന്തേവാസികളുടെ മാനസ്സീക ഉല്ലാസത്തിന് വേണ്ടി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളിൽ സഹാനുഭൂതി,സ്നേഹം, സമൂഹത്തിൽ ഉപേക്ഷിക്കപ്പെടുന്നവരോടുള്ള സ്നേഹവും കരുതലും നൽകൽ പാവപ്പെട്ടവരെ സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കെ.എം. എൽ.പി.എസ് ലെ സീഡ് ക്ലബ് അംഗങ്ങൾ ദിവ്യരക്ഷാലയം സന്ദർശിച്ചത്. അന്തേവാസികളോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച് പരസ്പരം സ്നേഹ സന്ദേശങ്ങൾ കൈമാറി. ഇത് കുട്ടികൾക്കൊരു പുത്തൻ അനുഭവമായിരുന്നു.
Comments
0 comment