നിരോധനമില്ലാത്ത പരിസ്ഥിതി സൗഹൃദമായ കമ്പോസ്റ്റബിൾ പേപ്പർ അസംസ്കൃത വസ്തുക്കൾ വികസിപ്പിച്ചെടുത്തു ,കഴിഞ്ഞ ഒക്ടോബർ 15 ആം തീയതി ബഹുമാന്യനായ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്. ഉൽഘാടനം നടത്തി വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് കോട്ടിങ് ഉള്ള സ്റ്റോക്ക് ലോട്ട് tetra pak പേപ്പറുകൾ ഉപയോഗ ആവശ്യം മറിച്ചു വെച്ച് ഇവിടെ എത്തിച്ചു നിരോധിത പേപ്പർ പ്ലേറ്റുകൾ നിർമിച്ചു യാതൊരു വിധ നികുതിയുമില്ലാതെ വ്യാപാര സ്ഥാപനങ്ങളിൽ എത്തിച്ചു നൽകുകയാണ്..സർക്കാർ നിർദേശത്തെ തുടർന്ന് വലിയ മുതൽ മുടക്കിലാണ് ഇത്തരം പരിസ്ഥിതി സൗഹൃദ വസ്തുക്കൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്, നിരോധിത ഉത്പന്നങ്ങൾ ഇന്നും സജീവമായി ലഭ്യമായതിനാലും, പല പഞ്ചായത്തുകളും ഹരിത ചട്ടത്തിന്റെ ഭാഗമെന്നോണം ഇറക്കുന്ന സർക്കുലറുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ പ്ലേറ്റുകൾ, കപ്പുകൾ എന്ന് കാണിക്കുന്നത് മൂലം ജനങ്ങളിൽ വലിയ തെറ്റിദ്ധാരണ ആണ് പരത്തുന്നത്, ഇത്തരം കാരണങ്ങളാൽ അനുവദനീയമായ പ്രൊഡക്ടുകളും ഉപയോഗിക്കാൻ പാടില്ല എന്നൊരു ധാരണകൂടി ഉണ്ടാക്കി തീർക്കുന്നു. ഇതെല്ലാം വലിയ പ്രതിസന്ധിയാണ് ഈ മേഖലക്ക് ഉണ്ടാക്കിത്തീർക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിരോധിത ഉത്പന്നങ്ങൾ കടകളിൽ വില്പന നടത്തുന്നത്. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടി ക്കാട്ടി മുഖ്യ മന്ത്രിക്കും, മറ്റ് ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്കും എല്ലാം പരാതികൾ നൽകിയിട്ടുള്ളതാണ്.ഇക്കാര്യങ്ങളിൽ എല്ലാം നിയമപരമായി നേരിടുവാനും 30 ജനുവരിയിൽ എറണാകുളത്തു ചേർന്ന യോഗം തീരുമാനിച്ചു.
മുവാറ്റുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ പേപ്പർ പ്ലേറ്റ്, പേപ്പർ കപ്പ് നിർമിച്ചു വന്നിരുന്ന സംസ്ഥാനത്തെ 500 ഓളം വരുന്ന യൂണിറ്റുകൾക്ക്
Comments
0 comment